പത്തനംതിട്ട: ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ഗൂഢനീക്കം അവസാനിപ്പിക്കണമെന്നും വിശ്വാസികൾക്കൊപ്പമാണ് കോൺഗ്രസ് എന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. യുഡിഫ് കൺവീനർ ബെന്നി ബെഹനാൻ,മുൻ രാജ്യസഭാ അധ്യക്ഷൻ പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി,മുൻ കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപ വർമ്മ തമ്പാൻ,കെപിസിസി സെക്രട്ടറി പഴകുളം മധു,മുൻ ഡിസിസി പ്രസിഡന്റ് മോഹൻരാജ്,ഡിസിസി സെക്രട്ടറിമാരായ വി.ആർ സോജി,കെ.ജി അനിത,ലിജു ജോർജ് തുടങ്ങിയവർ സംസാരിച്ചു.