10
Saturday
April 2021

സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: 1953 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ടിൻ്റെ വ്യവസ്ഥകള്‍ അനുസരിച്ച് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടാത്ത ഒരാളും കേരളത്തില്‍ പ്രാക്ടീസ് നടത്താന്‍ പാടില്ലെന്ന് രജിസ്ട്രാര്‍ അറിയിച്ചു. അധിക യോഗ്യത രജിസ്റ്റര്‍ ചെയ്യാതെ സ്‌പെഷ്യാലിറ്റിയില്‍ പ്രാക്ടീസ് നടത്തുവാനും പാടില്ല. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയും ധാരാളം പേര്‍ ചികിത്സ നടത്തുന്നുവെന്ന പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

പരാതി പരിശോധിച്ച മോഡേണ്‍ മെഡിസിന്‍ കൗണ്‍സില്‍, കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് പരിശോധന നടത്തുന്നതിനും തങ്ങളുടെ ആശുപത്രിയില്‍ ജോലിനോക്കുന്ന ഡോക്ടര്‍മാരുടെ യോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പൈടെയുള്ള വിശദവിവരങ്ങള്‍ നിശ്ചിത പെര്‍ഫോമയില്‍ കൗണ്‍സിലില്‍ ലഭ്യമാക്കണം. ഡോക്ടര്‍മാരുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റായ www.medicalcouncil.kerala.gov.in ല്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴി ഓണ്‍ലൈനായി സമര്‍പ്പിച്ച് നിര്‍ദ്ദിഷ്ട പെര്‍ഫോമ പൂരിപ്പിച്ച് ഒപ്പും സീലും പതിച്ച് 30നകം കൗണ്‍സിലില്‍ ലഭ്യമാക്കണം. പരിശോധനയില്‍ വ്യാജമായ വിവരങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com