ദോഹ: എയര്‍ ഇന്ത്യയുടെ ദോഹ-മുംബൈ സര്‍വീസ് ഫെബ്രുവരി 21ന് ആരംഭിക്കും. വെള്ളി, ഞായര്‍, ചൊവ്വ ദിവസങ്ങളിലായി മുംബൈയിലേക്ക് മൂന്ന് സര്‍വീസുകളുണ്ടാകും. മുംബൈ-ദോഹ രാവിലെ ഇന്ത്യന്‍ സമയം 11.15ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35ന് ദോഹയിലെത്തും. ദോഹയില്‍ നിന്ന് 2.05ന് പുറപ്പെടുന്ന വിമാനം രാത്രി 8ന് മുംബൈയിലെത്തും.
പുതിയ ദോഹ-മുംബൈ വിമാനങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. ദോഹ-മുംബൈ ഇക്കോണമി ക്ലാസില്‍ 735 റിയാലും മുംബൈ- ദോഹ 785 റിയാലുമാണ് ഏകദേശ നിരക്ക്. നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ മാത്രമാണ് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.