ഇടുക്കി: എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലാകമാനം ‘ഡോക്സി സൈക്ലിന്‍’ ഗുളികകള്‍ വിതരണം ചെയ്യുന്നതിനോടനുബന്ധിച്ച് കളക്ട്രേറ്റില്‍ ഡോക്സികോര്ണര് ആരംഭിച്ചു.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം നിര്‍വഹിച്ചു. എം.എല്‍ എ മാരായ എസ് രാജേന്ദ്രന്, റോഷി അഗസ്റ്റിന് ജില്ലാ കളക്ടര്‍ കെ.ജീവന് ബാബു ,ഡി.എം.ഒ , ഡി.പി.എം എന്നിവര്‍
സന്നിഹിതരായിരുന്നു.