4
Friday
December 2020

എലിപ്പനി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി ഡോക്‌സി ഡേ

Google+ Pinterest LinkedIn Tumblr +

വയനാട്: പ്രളയാനന്തരം എലിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഡോക്‌സി ഡേ ആചരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ ജില്ലാ കളക്ടറേറ്റില്‍ പ്രതിരോധ ഗുളിക ഡോക്‌സി സൈക്ലിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയ്ക്കു നല്‍കി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.

പ്രളയാനന്തരം എലിപ്പനി ബാധിച്ചു മരിച്ചവര്‍ പ്രതിരോധ ഗുളികള്‍ കഴിക്കാത്തവരാണെന്നാണ് പരിശോധനകള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരടക്കം നിര്‍ബന്ധമായും ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. പ്രതിരോധ ഗുളികകള്‍ എല്ലാവര്‍ക്കും എത്തിക്കുന്നതിനായി ജില്ലയില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ഡി.എം.ഒ ഡോ. ആര്‍ രേണുക, ഡി.പി.എം ഡോ. സി. അഭിലാഷ്, ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. പി ദിനീഷ്, ഡോ. കെ.എസ് അജയന്‍, ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com