4
Friday
December 2020

പാല്‍കുടിക്കാന്‍ പറ്റുന്നില്ലേ… പരിഹാരമുണ്ട്

Google+ Pinterest LinkedIn Tumblr +

ചിലര്‍ക്ക് പാല്‍ കുടിക്കാന്‍ ഭയങ്കര ഇഷ്ടമായിരിക്കും. എന്നാല്‍ പാല്‍കുടി ശീലമാക്കി വരുമ്പോഴായിരിക്കും കഫക്കെട്ട് വരുന്നത്. മിക്ക ആള്‍ക്കാരും എല്ലാവര്‍ക്കും പറ്റിയതല്ല പാല്‍. ചിലര്‍ക്ക് പാല്‍ കുടിച്ചാല്‍ തലവേദന, വയറുവേദന, അലര്‍ജി ഇവയുണ്ടാകാം.

ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ള ആളാണ് നിങ്ങളെങ്കില്‍, അല്ലെങ്കില്‍ ഭക്ഷണത്തില്‍നിന്ന് മൃഗോല്‍പന്നങ്ങളെല്ലാം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ആളാണെങ്കില്‍ പാലിനു പകരം വയ്ക്കാവുന്ന നിരവധി നോണ്‍ ഡയറി ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. സസ്യങ്ങളില്‍നിന്നു ലഭിക്കുന്ന, പാലിനുപകരം നില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഉണ്ട്.

സമ്പൂര്‍ണാഹാരം എന്നറിയപ്പെടുന്ന പാലില്‍ പ്രോട്ടീന്‍, വൈറ്റമിന്‍ എ, ബി1, ബി2, ബി12, ഡി ഇവയും പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും ഉണ്ട്. മൃഗപ്പാലു പോലെ തന്നെ ആരോഗ്യകരമാണ് ബദാം മില്‍ക്കും. കുതിര്‍ത്ത ബദാം വെള്ളം ചേര്‍ത്ത് അരച്ചാല്‍ ബദാം മില്‍ക്ക് ആയി കാലറി വളരെ കുറഞ്ഞ ബദാം മില്‍ക്കില്‍ പൂരിത കൊഴുപ്പും കൊളസ്‌ട്രോളും ഒട്ടുമില്ല. ദിവസവും ആവശ്യമായതിന്റെ 25 ശതമാനം ജീവകം ഡിയും ബദാം മില്‍ക്കിലുണ്ട്.

ശരീരഭാരം കുറയ്ക്കാനും കാലറി കുറയ്ക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ബദാം മില്‍ക്ക് തിരഞ്ഞെടുക്കാം. പ്രോട്ടീന്‍ താരതമ്യേന കുറവാണ് എന്നതിനാല്‍ ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നു മാത്രം.

ചിരകിയ തേങ്ങ പിഴിഞ്ഞെടുക്കുന്നതാണ് തേങ്ങാപ്പാല്‍. അന്നജത്തിന്റെ അളവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് തേങ്ങാപ്പാല്‍, കാരണം തേങ്ങാപ്പാലില്‍ അന്നജം ഒട്ടുമില്ല. എന്നാല്‍ പ്രോട്ടീന്‍ വളരെ കുറഞ്ഞതും പൂരിത കൊഴുപ്പ് കൂടിയതുമാണ് തേങ്ങാപ്പാല്‍.

ഓട്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് എടുത്ത് അരിച്ചാല്‍ ഓട്‌സ് മില്‍ക്ക് ആക്കാം. ക്രീം പോലുള്ള ഓട്‌സ് മില്‍ക്കിന് ഊറിയ മധുരവുമുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയ ഇതില്‍ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ധാരാളം ഉണ്ട്. ഊര്‍ജ്ജമേകാനും ഓട്‌സ് മില്‍ക്ക് സഹായിക്കും.

പശുവിന്‍ പാലിനു പകരം വയ്ക്കാവുന്ന ഒന്നാണ് സോയമില്‍ക്ക്. ജീവകം ബി ധാരാളം അടങ്ങിയ ഇതില്‍ പ്രോട്ടീനും ധാരാളമുണ്ട്. സോയാബീനില്‍ നിന്ന് ഉണ്ടാക്കുന്ന സോയ മില്‍ക്കില്‍ പൊട്ടാസ്യം, അയണ്‍, ബി വൈറ്റമിനുകള്‍ തുടങ്ങി നിരവധി പോഷകങ്ങളുണ്ട്. ദിവസവും ആവശ്യമായതിന്റെ 10 ശതമാനം ഫോളിക് ആസിഡും ഇതിലുണ്ട്.

മൃഗപ്പാലിനു പകരം വയ്ക്കാനാവുന്നവയില്‍ ഏറ്റവും മികച്ചത് സോയാമില്‍ക്ക് ആണ്. 100ഗ്രാം സോയയില്‍ 3.3 ഗ്രാം പ്രോട്ടീനുണ്ട്. നോണ്‍ഡയറി പാലുകളില്‍ ഏറ്റവും ആരോഗ്യകരം സോയാമില്‍ക്ക് ആണ് എന്ന് നിസ്സംശയം പറയാം.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com