27
Wednesday
January 2021

രാജ്യത്തെ എല്ലാ ഡ്രോണുകളും ജനുവരി 31 നകം രജിസ്റ്റര്‍ ചെയ്യണം

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഡ്രോണുകളും ഡ്രോണുകളും ജനുവരി 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം. ഓണ്‍ലൈന്‍ വഴിയാണ് രജിസ്ട്രേഷന്‍ നടപടികള്‍. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനില്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ ഡ്രോണുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ രജിസ്ട്രേഷന്‍ നിബന്ധന കര്‍ശനമാണെന്നും ജനുവരി 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com