24
Sunday
January 2021

ഒന്നാം തീയതി ഡ്രൈഡേ, നിരോധനം നീക്കില്ലെന്ന് സര്‍ക്കാര്‍

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഒന്നാം തീയതി ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. ഒന്നാം തീയതിയിലെ മദ്യനിരോധനം നീക്കില്ലെന്നും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.

പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പായി നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യവും പരിഗണിക്കപ്പെട്ടിരുന്നതാണ്. ഒന്നാം തീയതി മദ്യവില്‍പ്പനശാലകളും തുറക്കില്ലെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.

ഒന്നാം തീയതി മദ്യനിരോധനം ഏര്‍പ്പെടുത്തിയത് ടൂറിസം കേന്ദ്രങ്ങളിലെങ്കിലും ഒഴിവാക്കിത്തരണമെന്ന് ആ മേഖലകളിലുള്ളവര്‍ നേരത്തേ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. സാമ്പത്തികമാന്ദ്യത്തില്‍ ഉഴലുന്ന ടൂറിസം വിപണിക്ക് കരകയറാന്‍ മദ്യനിരോധനം എടുത്ത് മാറ്റണമെന്ന് ടൂറിസം മേഖലകളിലുള്ളവര്‍ ചര്‍ച്ചകള്‍ക്കിടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മദ്യനയത്തിന്റെ കരട് ഇപ്പോഴും ചര്‍ച്ചയിലാണ്. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം ഫെബ്രുവരി അവസാനത്തോടെ, മദ്യനയത്തിന് അന്തിമരൂപം നല്‍കും.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com