21
Wednesday
October 2020

വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നല്‍കണം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട : രാഷ്ട്ര ഭാവി സുരക്ഷിതമാകണമെങ്കില്‍ പ്രഥമ പരിഗണന വിദ്യാഭ്യാസത്തിന് നല്‍കണമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ അടിസ്ഥാന വിശ്വാസം വീട്ടില്‍ നിന്നുമാണ് ഉണ്ടാകേണ്ടത്. പുരോഗതിസ്വപ്നം കാണുന്ന പുതു തലമുറയാണ് വളര്‍ന്നു വരേണ്ടതെന്നും മന്ത്രി പറഞ്ഞു. ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ കായികവിനോദത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഗ്രൗണ്ട് വികസനത്തിനുമായി 1.65 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എം പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ഡെപ്യൂട്ടി കമ്മീഷണര്‍ സി.കരുണാകരന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ദീപ്തി നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോവിന്ദ് ഡൂബെ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ബി സത്യന്‍, ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com