4
Thursday
March 2021

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകള്‍ക്കായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് തിരുവനന്തപുരത്തിനും കൊല്ലത്തിനും അവധി പ്രഖ്യാപിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് വെള്ളിയാഴ്ച പിഎസ്‌സി നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജയില്‍ വകുപ്പിലേക്കുള്ള വെല്‍ഫയര്‍ ഓഫീസര്‍ ഗ്രേഡ് 2 പരീക്ഷയാണ് മാറ്റിവച്ചത്. ഓഗസ്റ്റ് 30ന് ഈ പരീക്ഷ നടത്തുമെന്നും സ്ഥലവും സമയവും മാറ്റമുണ്ടാകില്ലെന്നും പിഎസ്‌സി അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് പരീക്ഷ നടക്കേണ്ടിയിരുന്ന ചില കേന്ദ്രങ്ങള്‍ ദുരിതാശ്വാസ ക്യാന്പുകളായതോടെയാണ് പരീക്ഷ മാറ്റാന്‍ പിഎസ്‌സി തീരുമാനിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com