കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലതല നേതാക്കള്‍ക്ക് വിവിപാറ്റ് മെഷീന് പരിശീലനം നല്കി. ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ നല്കിയ പരിശീലനത്തില്‍ വിവിപാറ്റ് മെഷീന്റെ പ്രവര്‍ത്തന രീതി വിശദീകരിക്കുകയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു. ജില്ലയിലെ പരിശീലന പരിപാടികളുടെ നോഡല്‍ ഓഫീസറായ അശോക് കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി. പി. പ്രേമലത, ജില്ലാതല മുഖ്യ പരിശീലകരായ പി. വി. ജയേഷ്, സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
തെരഞ്ഞെടുപ്പ്; വിവിപാറ്റ് പരിശീലനം നല്കി
Share.