പത്തനംതിട്ട: സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് അടിയന്തിര സഹായങ്ങള്‍ ലഭിക്കാനുള്ള യൂണിറ്റ് തുടങ്ങാന്‍ തീരുമാനമായി. കഴിഞ്ഞദിവസം സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് പി.പി. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസാസ്റ്റര്‍ മാനേജ്മെന്റ് യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായ എം. മുരളി, വി.എസ്. വിജയകുമാര്‍, സന്നിധാനം എസ്.എച്ച്.ഒ. ടി.ഡി. പ്രജീഷ്, നോഡല്‍ ഓഫീസര്‍ ടി.ആര്. രാജീവ്, അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റ് പി.ഒ. ബാലന്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എ.എസ്. അശോക്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അയ്യപ്പഭക്തന്മാര്ക്ക് അടിയന്തിരസഹായങ്ങള്ക്കായി 0473-5202984 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.
സന്നിധാനത്ത് ദുരന്തനിവാരണ അടിയന്തിര വിഭാഗം
Share.