മുംബൈ: എഞ്ചിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെയില്‍ നിന്നും ജയ്പൂരിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കി.
പൂനെയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അടിയന്തരസാഹചര്യത്തിലാണെന്ന് അറിയിച്ചതോടെ മുംബൈയില്‍ ഇറക്കാന്‍ അനുമതി നല്‍കുകയായിരുന്നു. അപകടസാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുംബൈ വിമാനത്താവളം അധികൃതര്‍ അടിയന്തര ലാന്‍ഡിങ്ങിന് മുന്‍ഗണന നല്‍കുകയും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.