തിരുവനന്തപുരം: ലൈഫ് മിഷനില്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍), ആര്‍ക്കിടെക്റ്റ് തസ്തികകളില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകള്‍ ബയോഡേറ്റ സഹിതം 20ന് വൈകിട്ട് മൂന്നിനകം തിരുവനന്തപുരം എസ് എസ് കോവില്‍ റോഡിലുള്ള പി ടി സി ടവറിലെ രണ്ടാം നിലയിലുള്ള ലൈഫ് മിഷന് കാര്യാലയത്തില്‍ ലഭിക്കണം.
സിവില്‍, ഇലക്ട്രിക്കല്‍ ബിടെക് യോഗ്യതയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും എന്‍ജിനിയര്‍ തസ്തികയ്ക്ക് വേണം. ബി ആര്‍ക്കും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് ആര്‍ക്കിടെക്റ്റിന് വേണ്ടത്. എന്‍ജിനീയര്‍ (സിവില്‍) തസ്തികയില്‍ 14 ജില്ലകളിലും ഓരോ ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍, ആര്‍ക്കിടെക്റ്റ് ഒഴിവുകള്‍ ലൈഫ് മിഷന് സംസ്ഥാന ഓഫീസിലാണ്. 40,000 രൂപയാണ് പ്രതിമാസ വേതനം.