പത്തനംതിട്ട: മൈലപ്ര എം.എസ്.സി.എൽ.പി.എസ്സിലെ പ്രവേശനോത്സവം നവാഗതർക്ക് പൂക്കളും ബാഡ്ജും നൽകികൊണ്ട് ആരംഭിച്ചു. ലോക്കൽ മാനേജർ ഫാ: സ്ലീബാ ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. കോർ എപ്പിസ്കോപ്പ ജോസ് ചാമക്കാല അനുഗ്രഹ പ്രഭാഷണം നടത്തി.
മൈലപ്ര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രതീഷ് കുമാർ, ഹെഡ്മാസ്റ്റർ ജോസ് ഇടിക്കുള, ഹെഡ്മിസ്ട്രസ് കെ.എം.ഗ്രേസമ്മ, പി.റ്റി.എ. പ്രസിഡന്റ് സജി മുട്ടേൽ, സിസിലി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പഠനോപകരണങ്ങൾ, പാഠപുസ്തകങ്ങൾ, മധുരം എന്നിവ വിതരണം ചെയ്തു.