കോന്നി: മല്ലശ്ശേരി കെ.എം.യു.പി. സ്കൂളിലെ പുതിയ അദ്ധ്യായന വർഷത്തോടനുബന്ധിച്ച് നടത്തിയ പ്രവേശനോത്സവത്തിൽ പി.റ്റി.എ. പ്രസിഡന്റ് രാജീവ്.കെ. നായരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വാർഡ് മെമ്പർ അന്നമ്മ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു .യോഗത്തിൽ ഫാ.ജിനു.കെ. ജോൺ മുഖ്യ പ്രഭാഷണം നടത്തി. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലീലാ രാജൻ, ഹെഡ് മിസ്ട്രസ്സ് സൂസ്സൻ മാത്യൂ, റിട്ട: ഹെഡ് മാസ്റ്റർ ബെന്നി കെ.രാജു , പ്രമാടം ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രകാശ് കുമാർ എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണവും, പാഠപുസ്തകങ്ങളുടെ വിതരണവും നടത്തി.
വാർത്ത: ഷിബുപൂവൻപാറ