27
Tuesday
October 2020

ഇ പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വ്യവസായ വകുപ്പ് മന്ത്രിയായാണ് ചുമതലയേറ്റത്.

രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാവിലെ പത്തിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രിമാരായ എ സി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍ മറ്റ് മുതിര്‍ന്ന നേതാക്കള്‍ എംഎല്‍എമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുമ്പും വ്യവസായ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com