21
Wednesday
October 2020

സാക്ഷരതയില്‍ ജില്ലയെ മികവുറ്റതാക്കി മികവുത്സവം

Google+ Pinterest LinkedIn Tumblr +

മലപ്പുറം:സാക്ഷരതാമിഷന്റെ നവചേതന,സമഗ്ര,ചങ്ങാതി പദ്ധതികളുടെ സംയുക്തപരിപാടിയായ മികവുത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. കണ്ണമംഗലം എടയ്ക്കാപറമ്പ് ജി.എല്‍.പി സ്‌കൂളില്‍ വെച്ച് നവചേതന പദ്ധതിയില്‍ പഠിതാവായ 75 വയസ്സ് പ്രായമുള്ള മുണ്ടിക്കുട്ടിക്ക് ചോദ്യപ്പേപ്പര്‍ നല്‍കിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സരോജിനി, വൈസ് പ്രസിഡന്റ് പൂളള്ളാത്ത് അബ്ദുള്‍ സലിം, വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി ചാലി, ജില്ലാ കോഓര്‍ഡിനേറ്റര്‍ സജി തോമസ്, നോഡല്‍ പ്രേരക് ആബിദ.പി, മുനീറ എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കി.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിയ ചങ്ങാതി പദ്ധതിയില്‍ 118 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. പെരിന്തല്‍മണ്ണ ബോയ്‌സ് സ്‌കൂളില്‍ വെച്ച് മുതിര്‍ന്ന പഠിതാവായ 55 വയസ്സ് പ്രായമുള്ള ഷംസുല്‍മിയക്ക് ചോദ്യപേപ്പര്‍ നല്‍കിക്കൊണ്ട് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ മേഖലകളില്‍ നിന്നും 118 പേര്‍ മികവുത്സവത്തില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ മുനാസിബാണ് പ്രായം കുറഞ്ഞ പഠിതാവ്.

ആദിവാസി മേഖലയുടെ ഉന്നമനത്തിനായി ആരംഭിച്ച പദ്ധതിയായ സമഗ്രയില്‍ 166 പേര്‍ പരീക്ഷയെഴുതി. 124 സ്ത്രീകളും 42 പുരുഷന്‍മാരുമാണ് പരീക്ഷയില്‍ പങ്കെടുത്തത്. കാളികാവ്, നിലമ്പൂര്‍ ബ്ലോക്കുകളിലെ നെടുങ്കയം, ചോക്കാട്, പാട്ടക്കരിമ്പ് , പെരുവമ്പാടം, കാരക്കോട് മുക്കം, മലച്ചി, മേലെപള്ളിക്കുത്ത് എന്നീ ഏഴു കോളനികളിലാണ് പരീക്ഷ നടന്ന്ത്. പരീക്ഷക്ക് മുന്നോടിയായി പരിശീലനം ലഭിച്ച സമഗ്ര പ്രേരക്മാരുടെ സഹായത്താല്‍ നാല് മാസത്തെ ക്ലാസുകള്‍ നല്‍കിയിരുന്നു. 80 വയസ്സുള്ള മുണ്ടിയാണ് പരീക്ഷ എഴുതിയ പ്രായം കൂടിയ പഠിതാവ്.

പട്ടികജാതി കോളനികളിലെ സാക്ഷരതാനിലവാരം ഉയര്‍ത്തുന്നതിന് ആരംഭിച്ച പദ്ധതിയായ നവചേതനയില്‍ 141 പേര്‍ പരീക്ഷ എഴുതി. ജില്ലയിലെ ഷാരത്തുകുന്ന്, മേനനയ്ക്കല്‍, ഞാറക്കാട്, എടായ്ക്കല്‍, മണലിപ്പുഴ, പനയ്ക്കല്‍ , കച്ചേരിക്കുന്ന് തുടങ്ങിയ ഏഴ് കോളനികളിലാണ് പരീക്ഷ നടത്തിയത്.110 സ്ത്രീകളും 31 പുരുഷന്‍മാരും പങ്കെടുത്തു. 80 വയസ്സ് പ്രായമുള്ള പരിയാണിയാണ് പ്രായം കൂടിയ പഠിതാവ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com