24
Saturday
October 2020

എക്സൈസ് റേഞ്ച് ഓഫീസ് ജീവനക്കാർ സമൂഹ കിച്ചണുകളിലേക്ക് അവശ്യ സാധനങ്ങൾ നൽകി

Google+ Pinterest LinkedIn Tumblr +

കോന്നി: സമൂഹ അടുക്കള പ്രവർത്തിക്കുന്ന കോന്നി, പ്രമാടം പഞ്ചായത്തുകളിൽ എക്സൈസ് റേഞ്ച് ഓഫീസിലെ ജീവനക്കാരുടെ വകയായി അവശ്യ സാധനങ്ങൾ നൽകി.

കോന്നീ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്കുള്ളത് കെ.യു. ജനീഷ് കുമാർ എംഎൽഎ ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രജനിക്ക് കൈമാറി.

പ്രമാടം പഞ്ചായത്തിലേക്കുള്ള സാധനങ്ങൾ എക്സൈസ് ഇൻസ്പെക്ടർ ജീ. പ്രശാന്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് റോബിൻ പീറ്ററിന് കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രവീൺ പ്ലാവിളയിൽ, പ്രമാടം പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ് , സ്റ്റാഫ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി. സുനിൽ കുമാർ, രജിത സുരേഷ് കുമാർ കോന്നി പഞ്ചായത്ത് 11 ാം വാർഡ് മെമ്പർ റ്റി. സൗദാമിനി എന്നിവർ പങ്കെടുത്തു .

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com