ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ വൈകുമെന്ന് ഉറപ്പായി. പ്രതികള്‍ക്ക് നല്‍കിയിരുന്ന മരണവാറന്റ് ഡല്‍ഹി പട്യാലഹൗസ് കോടതി സ്റ്റേ ചെയ്തു. വിചാരണ കോ കോടതി പുറപ്പെടുവിച്ച മരണവാറന്റ് പ്രകാരം ജനുവരി 22-നായിരുന്നു നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ മരണവാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ രണ്ടു പ്രതികള്‍ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. കോടതി ഹര്‍ജി തള്ളിയതോടെ പ്രതികളില്‍ ഒരാള്‍ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഇതോടെയാണ് മരണവാറന്റ് കോടതി സ്റ്റേ ചെയ്തത്.
നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ വൈകും
Share.