20
Tuesday
October 2020

വ്യാജ പ്രചാരണം; ജേക്കബ്ബ് വടക്കഞ്ചേരിയെ അറസ്റ്റുചെയ്തു

Google+ Pinterest LinkedIn Tumblr +

കൊച്ചി: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിന് ജേക്കബ്ബ് വടക്കഞ്ചേരിയെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു.

ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്സിസൈക്ലിനെതിരെയായിരുന്നു വടക്കഞ്ചേരിയുടെ ഒടുവിലത്തെ പ്രചരണം. ഡോക്സിസൈക്ലിന്‍ ആന്റിബയോട്ടിക് മരുന്നാണെന്നും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നതെന്നും ജേക്കബ്ബ് വടക്കഞ്ചേരി പറയുന്നു. ഡോക്സിസൈക്ലിന്‍ കഴിക്കുന്നവർ നാളെ നിത്യ രോഗികളാകുമെന്നും ഇയാൾ വീഡിയോയിലൂടെ പ്രചരിപ്പിക്കുന്നു. നേരത്തേ നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജപ്രചരണത്തിന്റെ പേരില്‍ ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com