3
Thursday
December 2020

വ്യാജ വൈദ്യ സംഘത്തിന്റെ മരുന്ന് കഴിച്ച് നൂറോളം പേര്‍ക്ക് വൃക്ക രോഗം; മൂന്ന് പേര്‍ പിടിയില്‍

Google+ Pinterest LinkedIn Tumblr +

കൊല്ലം: വ്യാജമരുന്ന് നല്‍കി നൂറോളംപേരെ വൃക്ക-കരള് രോഗബാധിതരാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യാജ വൈദ്യന്മാര്‍ അറസ്റ്റില്‍. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ വൈദ്യന്മാരായ മറ്റുള്ളവരെകണ്ടെത്താന്‍ ഏരൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.

തെലുങ്കാന സ്വദേശികളായ ആറ് വ്യാജ വൈദ്യന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘമാണ് അഞ്ചലില്‍ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നാടോടി വൈദ്യന്മാര്‍ എന്ന വ്യാജേന തെലുങ്കാനയില്‍ നിന്നെത്തി പല ചെറുസംഘങ്ങളായി തിരിഞ്ഞ് ചികിത്സ നടത്തുകയായിരുന്നു ഇവര്‍. വ്യാജ ചികിത്സ നടത്തി വരുന്നതിനിടെയാണ് മൂന്നംഗ സംഘം പോലീസ് പിടിയിലായത്.

കോട്ടയത്ത് സമാനമായ തട്ടിപ്പിന് പദ്ധതിയിടുന്നതിനിടെയാണ് തെലങ്കാന സ്വദേശികളായ വ്യാജവൈദ്യന്മാര്‍ കസ്റ്റഡിയിലായത്. ഒരിടത്ത് താമസിച്ച് ചികിത്സ തുടങ്ങി ഒരു മാസത്തിനുള്ളില്‍ അവിടെ നിന്ന് മുങ്ങി മറ്റൊരു സ്ഥലത്ത് ചികിത്സ തുടങ്ങുകയാണ് സംഘത്തിന്റെ രീതി. അയ്യായിരം മുതല്‍ 20000 രൂപ വരെയാണ് ഇവര്‍ ഒരു ദിവസത്തെ ചികിത്സയ്ക്ക് ഈടാക്കിയിരുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com