31
Saturday
October 2020

ഫാം പോണ്ട് നിര്‍മ്മിച്ചു

Google+ Pinterest LinkedIn Tumblr +

എറണാകുളം: വടക്കേക്കര ഗ്രാമപഞ്ചായത്ത് 2018-19 തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിമൂന്നാം വാര്‍ഡ് കട്ടത്തുരുത്ത് കരയില്‍ ഫാം പോണ്ട് നിര്‍മ്മിച്ചു. നിര്‍മ്മാണോദ്ഘാടനം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് നിര്‍വ്വഹിച്ചു. കടുത്ത വേനലിലും നിലവിലുള്ള കുളങ്ങള്‍ ഓരോന്നായി മൂടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫാം പോണ്ട് നിര്‍മ്മാണം നടക്കുന്നത്. എതാണ്ട് 380 ഓളം തൊഴില്‍ ദിനങ്ങളാണ് ഫാം പോണ്ടിന്റെ നിര്‍മ്മാണത്തിലൂടെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. വടക്കേക്കര കട്ടത്തുരുത്ത് മങ്ങാടന്‍ കാട്ടില്‍ വിനോദാണ് കുളത്തിന്റെ നിര്‍മ്മാണത്തിന് സ്ഥലം അനുവദിച്ചത്.

വടക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു ജിഷ, പഞ്ചായത്ത് അംഗം കെ. ഡി മധുലാല്‍, അക്രിഡിറ്റ് എന്‍ജിനീയര്‍ നിവിന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com