തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം കൈമനം ഗവ.വനിതാ പോളിടെക്നിക് കോളേജില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്സിന്റെ 2018-2019 അധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എസ്.എസ്.എല്‍.സി./കെ.ജി.റ്റി.ഇ. പാസ്സായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 31ന് 35 വയസ്സ് കവിയരുത്. അപേക്ഷാ ഫാറത്തിനും വിശദവിവരങ്ങള്‍ക്കും തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിലെ അപ്പാരല്‍ & ഫാഷന്‍ ഡിസൈനിംഗ് സെക്ഷനുമായോ 7560972412/9400333230 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.
ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു
Share.