28
Saturday
November 2020

ജലന്ധറിൽ മരിച്ച ഫാദർ കുര്യാക്കോസിന്‍റെ പോസ്റ്റ് മോർട്ടം; ഇന്ന് തീരുമാനം ഉണ്ടാകും

Google+ Pinterest LinkedIn Tumblr +

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോയുടെ ബലാത്സംഗ കേസിൽ മുഖ്യസാക്ഷിമൊഴി നല്‍കിയ ഫാദർ കുര്യാക്കോസിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാവും. മരണത്തിൽ അസ്വഭാവികതയുള്ളതിനാൽ ആലപ്പുഴയിൽ പോസ്റ്റ് മോർട്ടം നടത്തണ ബന്ധുക്കൾ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണിത്.

കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് ജലന്ധറിൽ പോസ്റ്റ്മാർട്ടം നടത്താനുള്ള നടപടികൾ ഇന്നലെ അധികൃതർ നിർത്തിവെച്ചു. ഇന്ന് രാവിലെ 11 മണിയോടെ ഫാദർ കുര്യാക്കോസിന്‍റെ ബന്ധുക്കൾ ജലന്ധറിൽ എത്തും. മൃതദേഹം ബസ്വായിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂപ്രണ്ട് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ മരണ കാരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ച സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com