ആലപ്പുഴ: ഈ വര്‍ഷത്തെ പരുമല പള്ളി പെരുന്നാള്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 2 വരെ ആഘോഷിക്കും. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസിന്റെ അധ്യക്ഷതയില്‍ പരുമലപ്പള്ളി സെമിനാരി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.
ആരോഗ്യ വകുപ്പ് അധികൃതര്‍ പള്ളി പരിസരത്ത് ക്ലോറിനേഷന്, ഹോട്ടല്‍ പരിശോധന എന്നിവ നടത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. നവംബര്‍ 1,2 തീയതികളില്‍ ആംബുലന്‍സ് സൗകര്യത്തോടു കൂടിയ മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട ഡിപ്പോകളില്‍ നിന്ന് പത്തനംതിട്ടയിലേക്കും വിവിധ സ്ഥലങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ പത്തനംതിട്ട,ആലപ്പുഴ കെ.എസ്,ആര്.ടി.സി ഡിപ്പോകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. മാന്നാര്‍ ജങ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കുന്നതിന് കൂടുതല്‍ പോലീസിനെ നിയോഗിക്കും.അനധികൃത കച്ചവടം തടയുന്നതിന് നടപടി സ്വീകരിക്കും.രാത്രിയില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സുരക്ഷഏര്പ്പെടുത്താനും യോഗം പോലീസിനോടാവശ്യപ്പെട്ടു. തീരുമാനിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളില്‍ പാര്‍ക്കിംഗിന് വേണ്ടക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. പള്ളിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് സംഘടനകളുടെ പ്രകടനങ്ങള്‍, ഉച്ചഭാഷിണി ഉപയോഗം എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, അലപ്പുഴ എന്നിവിടങ്ങളില്‍ ഫ്ളയിങ് സക്വാഡ് പ്രവര്‍ത്തിക്കണം.
യാത്രാ ക്ലേശം പരിഹരിക്കുന്നതിന് അവശ്യത്തിന് ബസുകള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണം. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള റോഡുകളിലെ കാടുകള്‍ വെട്ടിത്തെളിച്ച് യാത്രാസജ്ജമാക്കണമെന്നും യോഗം ആവശ്യ്പ്പെട്ടു. അഗ്നിശമനസേനാ വിഭാഗം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. ജലഅതോറിറ്റി പള്ളിക്ക് വെളിയില്‍ താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കണം.തിരുവല്ല, പുലികീഴ് എന്നിവിടങ്ങളിലെ വാട്ടര്‍ പ്ലാന്റുകളില്‍ നിന്നും പള്ളിയില്‍ വെള്ളം എത്തിക്കും. ഇത്തിനായി പള്ളി പരിസരത്തു താത്കാലിക ടാങ്കുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.കെ.എസ്.ഇ.ബി പെരുനാള് ദിവസങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പാടാക്കണം. വഴി വിളക്കുകള്‍ സ്ഥാപിക്കണം.എക്സൈസ് വകുപ്പ് പള്ളിപരിസരത്ത് നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫുഡ് സേഫ്റ്റി ഉറപ്പ് വരുത്തുന്നതിനായി കൂടുതല്‍ സ്ക്വാഡുകളെ ഇറക്കണമെന്ന് മന്ത്രി പറഞ്ഞു.പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനായി മാന്നാര്‍, കടപ്ര പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് കളക്ഷന്‍ കേന്ദ്രത്തില്‍ ശേഖരിക്കണമെന്നും മന്ത്രി പറഞ്ഞു.പൂര്‍ണമായി പ്ലാസ്റ്റിക് നിരോധനമേര്‍പ്പെടുത്തും.യോഗത്തില്‍ ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്, യൂഹാനോ മാര്‍ ക്രിസോസ്സ്റ്റാമോസ് തിരുമേനി, ബിജു ഉമ്മന്‍,ഫാ.എം.സി കുര്യാക്കോസ്, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്,മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്പ്രമോദ് കണ്ണാടിശ്ശേരില്‍ പങ്കെടുത്തു.