9
Sunday
May 2021

ഫെബ്രുവരി നാലിന് സ്വകാര്യ ബസ് പണിമുടക്കിന് ആഹ്വാനം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ബസ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. സംയുക്തസമരസമിതിയുടേതാണ് തീരുമാനം.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com