24
Saturday
October 2020

പ്രമുഖ സിനിമാ താരം ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്

Google+ Pinterest LinkedIn Tumblr +

മുംബൈ: മുതിര്‍ന്ന സിനിമ താരം ശബാന ആസ്മിക്ക് വാഹനാപകടത്തില്‍പരിക്ക്. മുംബൈ-പൂനെ എക്‌സ്പ്രസ്‌വേയിലുണ്ടായ അപകടത്തിലാണ് താരത്തിന് പരിക്കേറ്റത്. ശബാന സഞ്ചരിച്ചിരുന്ന കാര്‍ റെയ്ഗാഡ് ജില്ലയിലെ ഖലാപുര്‍ ടോള്‍ പ്ലാസക്ക് സമീപത്ത് വെച്ച് ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. മൂക്കില്‍ പരിക്കേറ്റ ശബാനയെ നവി മുംബൈയിലെ എം ജി എം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ശബാനയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അപകടത്തില്‍ ശബാനയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com