28
Wednesday
October 2020

ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ വാന്‍ ശ്രദ്ധേയമാകുന്നു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ജലാശയങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഇടുങ്ങിയ റോഡിലൂടെ വളരെ പെട്ടെന്ന് രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുമായി എത്തുവാന്‍ കഴിയുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബാ വാന്‍ ശ്രദ്ധേയമാകുന്നു. ടാറ്റ സെനോന്‍ വിഭാഗത്തില്‍പ്പെടുന്നതാണ് സ്‌കൂബാ വാന്‍. ജലാശയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ റബ്ബര്‍ ഡിങ്കി വയ്ക്കുന്നതിനുള്ള സ്റ്റാന്‍ഡ് ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ വാഹനത്തില്‍ റബ്ബര്‍ ഡിങ്കി, ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ പെട്രോള്‍ ടാങ്ക് എന്നിവ വയ്ക്കുന്നതിനും വളരെവേഗം ഇത് പുറത്തിറക്കുന്നതിനും കഴിയും. ജലാശയങ്ങളില്‍ മുങ്ങി പരിശോധന നടത്തുന്നതിനുള്ള സ്‌കൂബാ ലൈറ്റുകള്‍, സ്‌കൂബാ സിലിണ്ടറുകള്‍, ലൈഫ് ബോയ്കള്‍, ലൈഫ് ജാക്കറ്റുകള്‍, റോപ്പുകള്‍ എന്നിവയും വാഹനത്തിലുണ്ട്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പത്തനംതിട്ടയ്ക്ക് ലഭിച്ച സ്‌കൂബാ വാഹനം പ്രളയസമയത്ത് പമ്പ, വടശേരിക്കര, കോഴഞ്ചേരി, ആറന്മുള, പുല്ലാട്, കോയിപ്രം, ഓമല്ലൂര്‍, ആറാട്ടുപുഴ എന്നീ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വിജയകരമായി ഉപയോഗിച്ചിരുന്നു. പ്രളയത്തിന് ശേഷം 23 രക്ഷാപ്രവര്‍ത്തനങ്ങളില്‍ സ്‌കൂബാ വാനിന്റെ സേവനം പ്രയോജനപ്പെടുത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com