27
Tuesday
October 2020

മത്സ്യത്തൊഴിലാളി അപകട ഇന്‍ഷ്വറന്‍സ് പദ്ധതി

Google+ Pinterest LinkedIn Tumblr +

കൊല്ലം : മത്സ്യഫെഡ് നടപ്പിലാക്കിവരുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ആനുകൂല്യം 2019-20 സാമ്പത്തികവര്‍ഷം 10 ലക്ഷം രൂപയാണ്. യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പിനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.പോളിസി പ്രകാരം അപകടമരണത്തിനുള്ള നഷ്ടപരിഹാര തുക 10 ലക്ഷം രൂപയാണ്. കൂടാതെ അപകടത്തില്‍ സ്ഥിരമായും പൂര്‍ണമായും ശാരീരികശേഷി നഷ്ടപ്പെടുകയാണെങ്കില്‍ ആനുപാതികമായ നഷ്ടപരിഹാരവും ലഭിക്കും. 18 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം. മാര്‍ച്ച് 27 നകം അപേക്ഷ സമര്‍പ്പിച്ച് 458 രൂപ പ്രീമിയം തുക അടുത്തുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അടയ്ക്കണം.

പോളിസിയുടെ കാലാവധി 2019 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെയാണ്. മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ വള്ളത്തിലെ/ബോട്ടിലെ മുഴുവന്‍ തൊഴിലാളികളേയും എസ്.എച്ച്.ജി ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും ഇന്‍ഷ്വര്‍ ചെയ്യണം.വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസിലും(9526041073, 9526041094) ക്ലസ്റ്റര്‍ ഓഫീസുകളിലും(9526041072, 9526041178, 9526041118, 9526042211, 9526041324

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com