20
Tuesday
October 2020

പ്രളയഭീതിയിൽ കേരളം; ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ മത്സ്യതൊഴിലാളികള്‍ തയ്യാറെന്ന് മന്ത്രി മേഴ്സികുട്ടി അമ്മ

Google+ Pinterest LinkedIn Tumblr +

കൊല്ലം: കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ പതിനായിരങ്ങളെ സംരക്ഷിച്ച മത്സ്യതൊഴിലാളികള്‍ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ തയ്യാറായതായി മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. കൊല്ലം ഉള്‍പ്പടെയുള്ള ജില്ലകളില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് നിരവധി മത്സ്യതൊഴിലാളികള്‍ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

‘മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ സുരക്ഷാ സ്‌ക്വഡുകളില്‍ പരിശീലനം നേടിയ 400 മല്‍സ്യത്തൊഴിലാളികളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി മേഴ്‌സികുട്ടി അമ്മ പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com