ന്യൂ ഡൽഹി: രാജ്യസഭയിലേക്ക് അഞ്ചുഭാഷകള്‍ കൂടി രാജ്യസഭയിലെ അംഗങ്ങള്‍ക്ക് ഇനി അഞ്ചു ഭാഷയില്‍ കൂടി സംസാരിക്കുന്നതിനുള്ള അവസരം ലഭിക്കും കൊങ്കണി, ഡോഗ്രി, കാശ്മീരി, സാന്താലി, സിന്ധി എന്നീ ഭാഷകളാണ് പുതിയതായി രാജ്യസഭയുടെ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിരിക്കുന്നത്. ജൂലൈ 18നു തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനതോടെയാണ് രാജ്യസഭയിലെ അംഗങ്ങള്‍ക്ക് ഈ അഞ്ചു ഭാഷയില്‍ കൂടി സംസാരിക്കുന്നതിനുള്ള അവസരം ലഭിക്കുക .പുതുതായി ഉള്‍പ്പെടുത്തിയ ഭാഷകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന വിദഗ്ധരുടെ പാനലിന് രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡു അംഗീകാരം നല്‍കിയതോടെ രാജ്യസഭയില്‍ സംസാരിക്കാന്‍ കഴിയുന്ന ഭാഷകളുടെ എണ്ണം 22 ആയി ഉയര്‍ന്നു. ഇതോടെ ഭരണഘടനയുടെ എട്ടാം ഷെഡ്യുളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകളിലും അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയും.
രാജ്യസഭയിലേക്ക് അഞ്ചുഭാഷകള്‍ കൂടി
Share.