30
Monday
November 2020

വടക്കൻ കശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

Google+ Pinterest LinkedIn Tumblr +

ശ്രീനഗർ: വടക്കൻ കശ്മീരിലെ ഹന്ദ്വാര ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ കേണലും ഒരു മേജറും ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.

തീവ്രവാദികൾ ബന്ദികളാക്കിയ സിവിലിയന്മാരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

കേണൽ അശുതോഷ് ശർമ, മേജർ അനുജ് സൂദ്, എൻ‌കെ രാജേഷ്, എൽ‌എൻ‌കെ ദിനേശ്, സബ് ഇൻസ്പെക്ടർ ഷക്കീൽ ഖാസി (ജമ്മു കശ്മീർ പോലീസ്) എന്നിവരാണ് മരിച്ചത്. കേണൽ ശർമയായിരുന്നു സംഘത്തെ നയിച്ചിരുന്നത്. സേന മെഡൽ നേടിയ അദ്ദേഹം മുമ്പ് നിരവധി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.

.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com