27
Friday
November 2020

തിരുവല്ലയെ ആവേശത്തിലാഴ്ത്തി ഫ്ളാഷ് മോബുകള്‍

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ജനങ്ങള്‍ക്ക് വോട്ടിംഗിന്റെ പ്രാധാന്യം മനസിലാക്കി നല്‍കുന്നതിനും യുവതലമുറയെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കുന്നതിനുമായി തിരുവല്ല കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ അവതരിപ്പിച്ച ഫ്ളാഷ് മോബുകള്‍ ജനങ്ങള്‍ക്ക് നവ്യാനുഭവമായി.

കൈയടിച്ചും ആവേശം പകര്‍ന്നും തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സഹദേബ് ദാസ് ഐ എ എസും തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലും നേതൃത്വം നല്‍കി. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്കാണ് ശക്തിയെന്നും ആ ശക്തി തെളിയിക്കുവാനുള്ള തെരഞ്ഞെടുപ്പെന്ന സുവര്‍ണാവസരം പാഴാക്കരുതെന്നും പൊതുനിരീക്ഷകന്‍ പറഞ്ഞു. ഫ്ളാഷ് മോബിന്റെ ഭാഗമായി പുഷ്പഗിരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായ ജയസൂര്യ വരച്ച ചിത്രം പൊതുനിരീക്ഷകന് കൈമാറി.

പുഷ്പഗിരി മെഡിക്കല്‍ കോളജ്, പുഷ്പഗിരി ഫാര്‍മസി കോളജ്, ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് വ്യത്യസ്തങ്ങളായ ഫ്ളാഷ് മോബുകള്‍ അവതരിപ്പിച്ചത്. വോട്ടിന്റെ പ്രാധാന്യം, വോട്ടു പാഴാക്കുന്നത് ഗുരുതര വീഴ്ചയാണ്, പോളിംഗ് ബൂത്തില്‍ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങള്‍, പത്തനംതിട്ട ജില്ലയിലെ ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഫ്ളാഷ് മോബില്‍ വിഷയങ്ങളായി. സ്വീപ്പ് നോഡല്‍ ഓഫീസറും എഡിസിയുമായ കെ കെ വിമല്‍രാജ്, സ്വീപ്പ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com