ന്യൂഡൽഹി: പ്രളയക്കെടുതിയിൽ കേരളത്തിന് വീണ്ടും സഹായഹസ്തവുമായി കേന്ദ്രം. സഹായധനമായി 3048 കോടി രൂപ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമായി. രണ്ടാംഘട്ട ധനസഹായമായാണ് കേന്ദ്രം ഇത് കേരളത്തിന് നല്കുന്നത്. 4800 കോടി ആവശ്യപ്പെട്ട കേരളത്തിന് 600 കോടി ആദ്യം അനുവദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
പ്രളയ ദുരിതാശ്വാസം; കേരളത്തിനു 3048 കോടിയുടെ കേന്ദ്ര സഹായം
Share.