പത്തനംതിട്ട: പന്തളം രാജകുടുംബാഗമായ രേവതി നാൾ അംബാലിക തമ്പുരാട്ടിയുടെ (94 )നിര്യാണത്തെ തുടര്ന്ന് പന്തളം വലിയ കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു. മരണാനന്തര ചടങ്ങുകൾക്കു ശേഷം ഡിസംബർ 16 ന് മാത്രമേ നട തുറക്കുവെന്നും അതുവരെ ഭക്തർക്കു തിരുവാഭരണം ദർശനം ഉണ്ടാവില്ലെന്നും രാജകുടുംബാഗങ്ങൾ അറിയിച്ചു.
കൈപ്പുഴ കൊട്ടാരം വക ശ്മശാനത്തിൽ വെള്ളിയാഴ്ച 12 നാണ് ശവസംസ്കാരം. മരണത്തെ തുടര്ന്ന് ക്ഷേത്രം ഡിസംബർ16 വരെ അടച്ചിടുമെന്നും തുടര്ന്ന് 17 ന് രാവിലെ ശുദ്ധി ക്രിയകൾക്കു ശേഷം ഭക്തർക്കു തുറന്നു കൊടുക്കുമെന്നും അറിയിച്ചു.