ആലപ്പുഴ: പ്രളയത്തിന് ശേഷമുണ്ടായ ബുദ്ധിമുട്ടുകള്‍ക്കിടയിലും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും കഴിഞ്ഞതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്. ആരോഗ്യവകുപ്പിന്റെ മുന്നോട്ടുപോക്കിന് ആവശ്യമായ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു മടിയും കാട്ടിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വെട്ടയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ എം.എല്‍.എ എന്ന നിലയിലുള്ള ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടമാണിത്. കര്‍ഷകരുടേയും മത്സ്യ തൊളിലാളികളുടേയും ആരോഗ്യ സംരക്ഷണത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വെട്ടയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം എ. എം. ആരിഫ് എം എല്‍ എ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ആര്‍ദ്രം പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സജിമോള്‍ ഫ്രാന്‍സിസ് ആദ്യ ഒ. പി ടിക്കറ്റ് വിതരണം നടത്തി. നവീകരിച്ച ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വത്സല തമ്പി നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഹേമ ദാമോദരന്‍ ഫാര്‍മസി ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും ആശുപത്രിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘടനവും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സി ടി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എച്ച്. സലാം, പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.എം. ഷെറിഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം ) എല്‍ അനിത കുമാരി, മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ. ജെ. മേരി സുനിത തുടങ്ങിയവര്‍ പ്രസംഗിച്ചു.