25
Sunday
October 2020

വീഡിയോകോണിന് വഴിവിട്ട് വായ്പ; മുന്‍ ഐ സി ഐസി ബാങ്ക് മേധാവി ചന്ദാ കൊച്ചാറിന്റെ സ്വത്തുക്കള്‍ കണ്ട്‌കെട്ടി

Google+ Pinterest LinkedIn Tumblr +

മുംബൈ: വീഡിയോകോണിനു വഴിവിട്ട് വായ്പ നല്‍കിയെന്ന കേസില്‍ മുന്‍ ഐ സി ഐ സി ബാങ്ക് മേധാവി ചന്ദാ കൊച്ചാറിന്റെയും ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെയും സ്വത്തുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 78 കോടി രൂപ വില വരുന്ന സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ചന്ദാ കൊച്ചാറിനെതിരെയും ഭര്‍ത്താവിനെതിരെയും വീഡിയോകോണ്‍ എം ഡി വേണു ഗോപാലിനെതിരെയും എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ വര്‍ഷം ക്രിമനല്‍ കേസെടുത്തിരുന്നു.

ചന്ദാ കൊച്ചാര്‍ സി ഇ ഒ ആയിരുന്ന കാലത്ത് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ നല്‍കിയെന്നാണ് ആരോപണം. ദീപക് കൊച്ചാറിന് കോടികള്‍ നല്‍കി സ്വാധീനിച്ച് വേണുഗോപാല്‍ 2012ല്‍ ഐ സി ഐ സി ബാങ്കില്‍നിന്ന് വായ്പയെടുത്തുവെന്നാണ് ഉയര്‍ന്നുവന്ന പ്രധാന ആരോപണം.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com