കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. ദീര്‍ഘ കാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. അസുഖ ബാധിതനായി കഴിയുകയായിരുന്നു.
മുൻ അധ്യാപികയും ഖാദി പ്രവർത്തകയുമായ തങ്കമണിയാണു ഭാര്യ. മക്കൾ: ഗീത വിജയൻ, മിനി ബലറാം.