27
Wednesday
January 2021

മുൻ കേന്ദ്ര മന്ത്രി സി.കെ. ജാഫർ ഷെരീഫ് അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജാഫർ ഷെരീഫ് (85) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയിൽ 1991- 95 വരെ കേന്ദ്ര റയിൽവേ മന്ത്രിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമീനാ ബീവിയാണ് ഭാര്യ.

1933 ൽ കർണാടകയിലെ ചിത്രദുർഗ ജില്ലയിലുള്ള ചല്ലക്കരെയിലാണ് ജാഫർ ഷെരീഫ് ജനിച്ചത്. കോൺഗ്രസ് നേതാവ് നിജലിംഗപ്പയുടെ അനുയായിയായി രാഷ്ട്രീയത്തിലെത്തിയ ഷെരീഫ് 1969 ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പം നിലയുറപ്പിച്ചു. എഴു തവണ എംപിയായി. നരസിംഹറാവു മന്ത്രിസഭയിൽ റയിൽവേ മന്ത്രിയുമായി. രാജ്യത്തെ തീവണ്ടിപ്പാളങ്ങളുടെ ഗേജ് മാറ്റത്തിൽ പ്രധാന പങ്കു വഹിച്ചത് ജാഫർ ഷെരീഫാണ്. എംപി ഫണ്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പാര്‍ലമെന്റംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. കര്‍ണാടകത്തിലെ റെയില്‍വെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. ബെംഗളൂരുവില്‍ റെയില്‍വെ വീല്‍ ആന്‍ഡ് ആക്‌സില്‍ പ്ലാന്റ് സ്ഥാപിക്കപ്പെട്ടതും അദ്ദേഹത്തിന് പരിശ്രമഫലമായാണ്.

ഷെരീഫിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com