10
Saturday
April 2021

ഉത്തരാഖണ്ഡ്‌ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി തിവാരി അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ഡി തിവാരി അന്തരിച്ചു. 93ാം ജന്മദിനത്തിലാണ്‌ തിവാരിയുടെ അന്ത്യം.

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍‌ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഉത്തരാഖണ്ഡ്‌ രൂപീകരണത്തിന്‌ മുന്‍പ്‌ തിവാരി ഉത്തര്‍പ്രദേശിന്റെയും മുഖ്യമന്ത്രിയായിട്ടുണ്ട്‌. രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഏക വ്യക്തിയാണ് തിവാരി.

1986-87 കാലത്ത് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയും 1987-88 കാലത്ത് ധനകാര്യ മന്ത്രിയുമായിരുന്ന തിവാരി 2007-2009 കാലത്ത് ആന്ധ്രപ്രദേശ് ഗവര്‍ണറുമായിരുന്നു. മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന തിവാരി ഉത്തര്‍പ്രദേശ് വിഭജിച്ച്‌ ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോള്‍ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായി. 1976-77, 1984-85, 1988-89 കാലത്താണ് അദ്ദേഹം ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. പിന്നീട് 2002 മുതല്‍ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി. 2009 ല്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറായിരിക്കെ ലൈംഗികാപവാദത്തെത്തുടര്‍ന്ന് സ്ഥാനം രാജിവെച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com