28
Saturday
November 2020

കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കൾ…

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: മണ്ണടി ആർദ്ര ഭവനിൽ എൻ. വാസുദേവൻനായരുടെ മകൻ വി.അനീഷ് കുമാറിൻ്റെ മൃതദേഹം മധ്യപ്രദേശിൽ റെയിൽവെ പാളത്തിൽ കണ്ടെത്തി. സൈനികനായ അനീഷ് കഴിഞ്ഞ മൂന്നിനാണ് ശ്രീനഗറിൽ നിന്നും നാട്ടിലേക്ക് തിരിച്ചത്.

4ന് ഡൽഹിയിൽ നിന്ന് കേരള എക്സ്പ്രസിൽ കയറിയ അനീഷ് അന്നു വൈകിട്ട് വരെ ഫോണിൽ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഇതിനു ശേഷം മൊബൈൽ ഫോണിൽ കിട്ടാതായി. നേരം പുലർന്നപ്പോൾ അനീഷിനെ കാണാതായി എന്നാണ് ഒപ്പം യാത്ര ചെയ്തിരുന്നവർ പറഞ്ഞത്. തുടർന്ന് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്റെ സഹായത്തോടെ ലഗേജുകൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയും അവിടെ നിന്ന് ബന്ധുക്കൾ കൈപ്പറ്റുകയുമായിരുന്നു. അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുള്ള ടിക്കറ്റും ജോലിയിൽ തിരികെ ചേരുന്നതിനുള്ള ഉത്തരവും സഹിതമാണ് നാട്ടിലേക്ക് തിരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. 18 വർഷം മുൻപ് സൈന്യത്തിൽ ചേർന്ന അനീഷിന് രണ്ടര വർഷം മുൻപാണ് കശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. കഴിഞ്ഞ മാർച്ചിൽ നാട്ടിലെത്തിയിരുന്നു.

അതേസമയം സംഭവത്തിൽ ദുരുഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com