28
Wednesday
October 2020

കവളപ്പാറയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു;​ ദുരിതാശ്വാസ ക്യാമ്പിൽ ആയിരങ്ങള്‍

Google+ Pinterest LinkedIn Tumblr +

നിലമ്പൂർ: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഇതുവരെ പത്തുപര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പി.വി.അന്‍വര്‍ എം.എല്‍.എ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ട്. മുപ്പതോളം വീടുകള്‍ മണ്ണിനടിയിലുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രദേശം ദുരന്തഭൂമിയായത്. നൂറേക്കറോളം സ്ഥലത്താണ് ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഒരു ഭാഗത്ത് ഉരുള്‍പൊട്ടലും മറുഭാഗത്ത് നിന്ന് മണ്ണിടിച്ചിലും ഉണ്ടായതോടെ ഇവിടെ ഉള്ള കുടുംബങ്ങള്‍ ദുരന്തത്തില്‍ അകപ്പെടുകയായിരുന്നു. ഇരുനില വീടുകള്‍ മേല്‍ക്കൂര പോലും കാണാത്ത വിധം പൂര്‍ണ്ണമായും മണ്ണിനടിയിലാണ്.

കവളപ്പാറയിലെ സാഹചര്യവും ഗുരുതരമായി തുടരുന്നതായി പി.വി.അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. മണ്ഡലത്തില്‍ വിവിധ ക്യാമ്പുകളിലായി ആയിരങ്ങള്‍ കഴിയുന്നുണ്ട്‌. ദുരന്തബാധിതരെ സഹായിക്കാനും,അവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനും,വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ ഡെസ്ക്ക്‌ നിലമ്പൂർ എം.എല്‍.എ ഓഫീസില്‍ സജ്ജീകരിച്ചതായും അദ്ദേഹം അറിയിച്ചു.

നിലമ്പൂരിലെ ജനത ഏറ്റവും വലിയ ദുരന്തത്തെ നേരിടുന്ന സന്ദർഭമാണ്.കവളപ്പാറയിലെ സാഹചര്യവും ഗുരുതരമായി തുടരുന്നു.4 മൃതദേഹങ്ങൾ…

Posted by PV ANVAR on Friday, August 9, 2019

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com