പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയിലെ വൈദികൻ സഖറിയാസ് നെടിയകാലായിൽ (രാജനച്ചൻ – 68) നിര്യാതനായി.
ഭൗതിക ശരീരം ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 5.30ന് മെഴുവേലിയിലുള്ള സഹോദരനായ മോനിയുടെ വസതിയിൽ എത്തിക്കും. 25-01-2020 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ അവസാന ശുശ്രൂഷയും, 10.30 ന് മെഴുവേലിൽ വെസ്റ്റ് ഇടവകയിൽ അവസാന ശുശ്രൂഷയും നടത്തപ്പെടും.
ജനുവരി 25ന് നടത്താനിരുന്ന രൂപതാ ദിനാചരണ പരിപാടികൾ ബഹു. അച്ചന്റെ ദേഹവിയോഗം മൂലം മാറ്റി വച്ചിരിക്കുന്നു.