16
Friday
April 2021

ക്ഷയരോഗികള്‍ക്കുള്ള സൗജന്യ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി സ്വകാര്യ ആശുപത്രികളിലും

Google+ Pinterest LinkedIn Tumblr +

കോട്ടയം: ക്ഷയരോഗം 2020 ഓടു കൂടി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ മുന്നോടിയായി ക്ഷയരോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന എല്ലാ സേവനവും പ്രമുഖ സ്വകാര്യ ആശുപത്രികള്‍ വഴിയും ലഭ്യമാക്കുന്നതിന് ജില്ലയില്‍ സ്വകാര്യ ആശുപത്രികളുടെ കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കി. രൂപീകരണ യോഗം ജില്ല കളക്ടര്‍ ഡോ.ബി എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫീസര്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ.കെ ആര്‍ രാജന്‍ ഡോ.പി എന്‍ വിദ്യാധരന്‍ ടി ബി ഓഫീസര്‍ എന്‍ എച്ച് എം പ്രോഗ്രാം മാനജര്‍ ഡോ: വ്യാസ് സുകുമാരന്‍ ഡോ: ട്വിങ്കിള്‍ പ്രഭാകരന്‍ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ടി ബി കണ്‍സള്‍ടന്റ് ഡോ. ഷിനോബി കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വകാര്യ ആശുപത്രിയില്‍ ടിബി ചികിത്സയ്ക്കുള്ള സൗജന്യ മരുന്നുകള്‍ സൂക്ഷിക്കാനും രോഗികള്‍ക്ക് ലഭ്യമാക്കാനും ക്ഷയരോഗം മലമ്പനി കഷ്ഠരോഗം തുടങ്ങിയവ കണ്ടെത്തിയാല്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അറിയിക്കാനും ധാരണയായി. ഇത് ചികിത്സ കാര്യക്ഷമമാക്കുന്നതിന് പുറമെ രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സഹായികുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com