29
Thursday
October 2020

സ്ത്രീ സുരക്ഷക്കായി സ്‌നേഹിത

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കലോത്സവത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയും ബോധവത്കരണവും ഉറപ്പാക്കാനായി കുടുംബശ്രീ ജില്ല മിഷന്റെ കീഴിലുള്ള സ്‌നേഹിതയുടെ ജൻഡർ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തനം ആരംഭിച്ചു. ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിലാണ് സ്‌നേഹിതയുടെ പ്രവർത്തനം. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുള്ള അഭയ കേന്ദ്രമായാണ് സ്‌നേഹിതയുടെ പ്രവർത്തനം. എല്ലാ ജില്ലകളിലും ഇത്തരത്തിൽ സ്‌നേഹിതയുടെ പ്രവർത്തനം ലഭ്യമാണ്.
അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്കുള്ള കൗൺസലിങ്, നിയമ സഹായം, യാത്രയിൽ ഒറ്റപെട്ടു പോയവർക്കുള്ള താത്കാലിക അഭയം, അതിജീവന ഉപജീവന മാർഗം കണ്ടെത്താൻ സഹായിക്കൽ, സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണം, 24 മണിക്കൂറും ടെലി കൗൺസിലിങ്, എന്നിവയാണ് സ്‌നേഹിതയിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ. സ്ത്രീകൾക്കും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുമാണ് ഇവിടെ നിന്നും സേവനങ്ങൾ ലഭിക്കുന്നത്. കലോത്സവ നഗരിയിൽ എത്തുന്നവർക്ക് ഏതു സഹായത്തിനും സഹായകേന്ദ്രം സജ്ജമാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com