10
Saturday
April 2021

ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കി

Google+ Pinterest LinkedIn Tumblr +

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​തി​സു​ര​ക്ഷ നമ്പർ പ്ലേ​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്താ​ണ് പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. ഷോ​റൂ​മി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ പുറത്തിറക്കുമ്പോൾ തന്നെ അ​തി​സു​ര​ക്ഷ നമ്പർ പ്ലേ​റ്റു​ക​ൾ ന​ൽ​ക​ണം. നി​ല​വി​ൽ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​സു​ര​ക്ഷാ നമ്പർ ​പ്ലേ​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

അ​ലു​മി​നി​യം പ്ലേ​റ്റി​ൽ ക്രോ​മി​യം ഉ​പ​യോ​ഗി​ച്ച് ഹോ​ളോ​ഗ്രാ​ഫ് രീ​തി​യി​ൽ അ​ക്ക​ങ്ങ​ൾ എ​ഴു​തി​യാ​ണ് അ​തി സു​ര​ക്ഷാ നമ്പർ പ്ലേ​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. ഓ​രോ വാ​ഹ​ന​ത്തി​നും വ്യ​ത്യ​സ്ത കോ​ഡു​ക​ൾ ലേ​സ​ർ വി​ദ്യ ഉ​പ​യോ​ഗി​ച്ച് നമ്പർ പ്ലേ​റ്റി​ൽ ഘ​ടി​പ്പി​ക്കും. വാ​ഹ​ന​ത്തി​ന്‍റെ എ​ഞ്ചി​ൻ നമ്പറ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും കോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തു​വ​ഴി വ്യാ​ജ നമ്പർ പ്ലേ​റ്റി​ൽ ഓ​ടു​ന്നു​തും മോ​ഷ​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും.​

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com