ഗെയിം ഓഫ് ത്രോണ്‍സ് 8ാം സീസണിന്റെ മുഴുനീള ട്രെയിലര്‍ എച്ച്.ബി.ഒ പുറത്തിറക്കി. ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാനത്തെ സീസണില്‍ ഉളളത്. പക്ഷേ, ഓരോന്നും പരമാവധി 90 മിനിറ്റ് വരെ നീണ്ടേക്കാം. ഏപ്രില്‍ 14ന് ആണ് ഡ്രാമാ സീരീസ് പുറത്തിറങ്ങുന്നത്. ഒരു മിനിറ്റ് 53 സെക്കന്‍ഡ് ആണ് ട്രെയിലര്‍ ദൈര്‍ഘ്യം. ആര്യാ സ്റ്റാര്‍ക്ക് വാള്‍മുന മൂര്‍ച്ചയാക്കുന്നതിന്റെ ദൃശ്യം കാണിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്.
ആറ് എപ്പിസോഡുകളാണ് അവസാന സീസണിലുള്ളൂ. പക്ഷേ, ഓരോന്നും പരമാവധി 90 മിനിറ്റ് വരെ നീണ്ടേക്കാം എന്നാണ് എച്ച്ബിഒ നല്കുന്ന സൂചന. ഏഴ് സീസണുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ആറ് സിനിമകളാണ് തങ്ങള്‍ അവസാന സീസണില്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഫാന്റസി എഴുത്തുകാരന് ജോര്‍ജ്ജ് ആര്‍ആര്‍ മാര്ട്ടിന് എഴുതിയ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്ന ഫാന്റസി നോവലിനെ അധീകരിച്ചാണ് ഗെയിം ഓഫ് ത്രോണ്‍സ് സൃഷ്ടിക്കപ്പെട്ടത്. ഏഴ് സീസണുകളിലായി എച്ച്ബിഒ സ്ട്രീം ചെയ്യുന്ന സീരീസ് ലോകത്തിലെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതും ആരാധകരും നിരൂപകരും വാഴ്ത്തുകയും ചെയ്യുന്ന പരമ്ബരയാണ്.