ഹൈദരാബാദ്: ആന്ധാപ്രദേശില്‍ ഒരു സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ആറ് ജീവനക്കാര മരിച്ചു. അനന്തപുരം ജില്ലയിലെ ഒരു സ്വകാര്യ ഫാക്ടറിയിലാണ് വാതകചോര്‍ച്ചയുണ്ടായത്. കാര്‍ബണ്‍ മോണോക്സൈഡ് വാതകമാണ് ചോര്‍ന്നത്.
ഫാക്ടറിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. ജീവനക്കാരില്‍ രണ്ട് പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.