24
Sunday
January 2021

ഉപയോക്താക്കളുടെ എണ്ണത്തില്‍ ജിയോ മുന്നിൽ; വോഡഫോണും ഐഡിയയും നഷ്ടത്തില്‍

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ എണ്ണത്തില്‍ റിലയൻസ് ജിയോക്ക് വൻ വർദ്ധന. വോഡഫോണ്‍ ഐഡിയയേയും എയര്‍ടെല്ലിനെയും പിന്നിലാക്കിയാണ് റിലയന്‍സ് ജിയോ വീണ്ടും മുന്നിലെത്തിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഡിസംബറില്‍ മാത്രം 85.6 ലക്ഷം ഉപയോക്താക്കളെയാണ് റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചത്. ഇതോടെ ജിയോയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 28.01 കോടിയിലെത്തി. ആകെ വയര്‍ലെസ് (ജിഎസ്‌എം, സിഡിഎംഎ, എല്‍ടിഇ) ഉപയോക്താക്കളുടെ എണ്ണം 2018 നവംബറിലുണ്ടായിരുന്ന 117.17 കോടിയില്‍ നിന്നും ഡിസംബറില്‍ 117.6 കോടിയിലേക്ക് ഉയര്‍ന്നു. വോഡഫോണ്‍ ഐഡിയ്ക്ക് 23.32 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയ്ക്ക് ആകെ 41.87 കോടി ഉപയോക്താക്കളാണ് ഉള്ളത്. എയര്‍ടെലിന്റെ ആകെ ഉപയോക്താക്കളുടെ എണ്ണം 34.03 കോടിയാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com